Sun, 26 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Psychology

Family Health

ശരീരത്തിനുള്ളിലെ സിഗ്‌നലുകൾ; രഹസ്യങ്ങളറിയുന്ന മനുഷ്യന്‍റെ ആറാം ഇന്ദ്രിയം!

നുഷ്യന് ആ​റാം ഇ​ന്ദ്രി​യം (Sixth Sense) ഉണ്ടോ? കഥകളിലും നാട്ടുവഴക്കങ്ങളിലും നായകനും പ്രതിനായകനുമായി അവതരിക്കാറുള്ള അതീന്ദ്രിയശക്തി! സാധാരണ ഇന്ദ്രിയാനുഭവങ്ങൾക്ക് അപ്പുറമുള്ള കാര്യങ്ങൾ മനസിലാക്കുക! ഭാവിയിലെ കാര്യങ്ങൾ മുൻകൂട്ടി അറിയുക! അല്ലെങ്കിൽ മറ്റൊരാളുടെ ചിന്തകളെ മനസിലാക്കാൻ കഴിയുക... അങ്ങനെ പോകുന്നു കഥകൾ! എന്നാലിപ്പോൾ, ആറാം ഇന്ദ്രിയവുമായി ബന്ധപ്പെട്ട സുപ്രധാന ഗവേഷണഫലങ്ങളുമായി എത്തിയിരിക്കുകയാണ് ശാസ്ത്രലോകം.

 

മ​നു​ഷ്യ​ന്‍റെ മാ​ന​സി​കാ​രോ​ഗ്യ​ത്തെ​പ്പോ​ലും സ്വാ​ധീ​നി​ക്കാ​ൻ ശേഷിയുള്ള, ശ​രീ​ര​ത്തി​നു​ള്ളി​ലെ ര​ഹ​സ്യ​ങ്ങ​ള​റി​യു​ന്ന ആ​റാം ഇ​ന്ദ്രി​യം ഉ​ണ്ടെ​ന്നാണ് ശാ​സ്ത്ര​ജ്ഞരുടെ കണ്ടെത്തൽ. കാ​ഴ്ച, കേ​ൾ​വി, മ​ണം, രു​ചി, സ്പ​ർ​ശ​നം എ​ന്നീ അ​ഞ്ച് ഇ​ന്ദ്രി​യ​ങ്ങ​ളി​ൽനിന്നു തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യ, ​ആ​റാം ഇ​ന്ദ്രി​യ​ത്തെ ശാ​സ്ത്ര​ജ്ഞ​ർ ഇന്‍റ​റോ​സെ​പ്ഷ​ൻ (Interoception) എ​ന്നാ​ണു വി​ളി​ക്കു​ന്ന​ത്. ശ​രീ​ര​ത്തിന്‍റെ ആ​ന്ത​രി​കാ​വ​യ​വ​ങ്ങ​ളി​ൽനി​ന്നു​ള്ള സി​ഗ്ന​ലു​ക​ളെ തി​രി​ച്ച​റി​യാ​നും വി​ശ​ക​ല​നം ചെ​യ്യാ​നും ത​ല​ച്ചോ​റി​നെ സ​ഹാ​യി​ക്കു​ന്ന​ത് ​ഈ ഇ​ന്ദ്രി​യ​മാ​ണെ​ന്നാണു ഗവേഷകരുടെ അഭിപ്രായം.

എ​ന്താ​ണ് ഇന്‍റ​റോ​സെ​പ്ഷ​ൻ
ന​മ്മു​ടെ ഹൃ​ദ​യ​മി​ടി​പ്പ്, ശ്വാ​സോ​ച്ഛ്വാ​സം, വി​ശ​പ്പ്, ദാ​ഹം, ശ​രീ​രതാ​പ​നി​ല, ക്ഷീ​ണം തു​ട​ങ്ങി​യ ആ​ന്ത​രി​ക മാ​റ്റ​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​ത് ഈ ​ഇ​ന്ദ്രി​യ​മാ​ണ് ഗവേഷകർ പറയുന്നു. ‌ശ​രീ​ര​ത്തി​നു​ള്ളി​ലെ അ​ന്ത​രീ​ക്ഷം സ​മ​തു​ലി​ത​മാ​യി നി​ല​നി​ർ​ത്താ​നും സാ​ധാ​ര​ണ ശാ​രീ​രി​കപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ട​സ​മി​ല്ലാ​തെ മു​ന്നോ​ട്ടുകൊ​ണ്ടു​പോ​കാ​നും ആ​ന്ത​രി​ക സി​ഗ്ന​ലു​ക​ൾ ത​ല​ച്ചോ​റി​നെ സ​ഹാ​യി​ക്കു​ന്നു.

മാ​ന​സി​കാ​രോ​ഗ്യ​വും ആ​റാം ഇ​ന്ദ്രി​യ​വും
ശ​രീ​ര​ത്തി​നു​ള്ളി​ൽ നി​ന്നു​ള്ള ​സി​ഗ്ന​ലു​ക​ളെ ന​മ്മ​ൾ എ​ങ്ങ​നെ അ​നു​ഭ​വി​ക്കു​ന്നു, അ​തി​നെ എ​ങ്ങ​നെ വ്യാ​ഖ്യാ​നി​ക്കു​ന്നു എ​ന്ന​ത് ന​മ്മു​ടെ വി​കാ​ര​ങ്ങ​ളെ​യും പെ​രു​മാ​റ്റ​ത്തെ​യും മൊ​ത്ത​ത്തി​ലു​ള്ള മാ​ന​സി​കാ​വ​സ്ഥ​യെ​യും വ​ലി​യ രീ​തി​യി​ൽ സ്വാ​ധീ​നി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പു​തി​യ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​ന്‍റ​റോ​സെ​പ്ഷ​ൻ പ്ര​ക്രി​യ​യി​ലു​ണ്ടാ​കു​ന്ന വ്യ​ത്യാ​സ​ങ്ങ​ൾ പ​ല​വി​ധ മാ​ന​സി​കാ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​മാ​യി നേ​രി​ട്ടു ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു.

അ​മി​ത ഉ​ത്ക​ണ്ഠ: ഉ​ത്ക​ണ്ഠ​യു​ള്ള ഒ​രാ​ൾ​ക്കു തന്‍റെ ഹൃ​ദ​യ​മി​ടി​പ്പ് അ​ല്പം കൂ​ടു​മ്പോ​ൾ ത​ന്നെ അ​തു വ​ലി​യൊ​രു അ​പ​ക​ട​ത്തിന്‍റെ സൂ​ച​ന​യാ​യി തോ​ന്നാം. യ​ഥാ​ർഥ​ത്തി​ൽ അ​വി​ടെ ഭീ​ഷ​ണി​ ഉ​ണ്ടാ​കി​ല്ലെ​ങ്കി​ലും, ത​ല​ച്ചോ​റ് ഈ ​സി​ഗ്ന​ലി​നെ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ന്ന​ത് മൂ​ല​മാ​ണി​ത്.
വി​ഷാ​ദ​വും മ​റ്റ് അ​സു​ഖ​ങ്ങ​ളും: ഡി​പ്ര​ഷ​ൻ, പി​ടി​എ​സ്​ഡി, ഭ​ക്ഷ​ണ​ക്ര​മ​ത്തി​ലെ ത​ക​രാ​റു​ക​ൾ എ​ന്നി​വ​യു​ള്ള​വ​രി​ലും ഈ ​ആ​ന്ത​രി​ക അ​വ​ബോ​ധ​ത്തി​ൽ വ്യ​ത്യാ​സ​ങ്ങ​ൾ കാ​ണാ​റു​ണ്ട്. ചി​ല​ർ​ക്ക് വി​ശ​പ്പ്, ക്ഷീ​ണം, മാ​ന​സി​ക സ​മ്മ​ർദം തു​ട​ങ്ങി​യ പ്ര​ധാ​ന സി​ഗ്ന​ലു​ക​ൾ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യാ​ൻ ക​ഴി​യാ​തെ വ​രു​ന്നു.
അ​നോ​റെ​ക്സി​യ നെ​ർ​വോ​സ: അ​മി​ത​മാ​യി പ​ട്ടി​ണി കി​ടന്നവർ, പി​ന്നീ​ട് കൃ​ത്യ​മാ​യ ശാ​രീ​രി​ക ഭാ​രം വീ​ണ്ടെ​ടു​ത്താ​ൽ പോ​ലും അ​വ​ർ​ക്ക് വി​ശ​പ്പി​ന്‍റെ സി​ഗ്ന​ലു​ക​ൾ തി​രി​ച്ച​റി​യാ​ൻ ക​ടു​ത്ത ബു​ദ്ധി​മു​ട്ടു നേ​രി​ടു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ തെളിയിച്ചിട്ടുണ്ട്. ത​ല​ച്ചോ​റ് ആ​ന്ത​രി​ക സി​ഗ്ന​ലു​ക​ൾ പ്രോ​സസ് ചെ​യ്യു​ന്ന രീ​തി​യി​ൽ വ​രു​ന്ന മാ​റ്റം മൂ​ല​മാ​ണി​തെന്നു ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

പു​തിയ ചി​കി​ത്സാരീ​തി
ശ​രീ​ര​ത്തി​ന്‍റെ ആ​ന്ത​രി​ക സി​ഗ്ന​ലു​ക​ളെ​ക്കു​റി​ച്ചു​ള്ള അ​വ​ബോ​ധം വ​ർധി​പ്പി​ക്കു​ന്ന​തു വ​ഴി മാ​ന​സി​കാ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ൾ​ക്കു പു​തി​യൊ​രു ചി​കി​ത്സാരീ​തി വി​ക​സി​പ്പി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞേക്കുമെന്ന് ശാ​സ്ത്ര​ജ്ഞ​ർ. ആ​ളു​ക​ൾ​ക്ക് അ​വ​രു​ടെ വി​കാ​ര​ങ്ങ​ളെ ന​ന്നാ​യി മ​നസി​ലാ​ക്കാ​നും നി​യ​ന്ത്രി​ക്കാ​നും ക​ഴി​യും. എ​ങ്കി​ലും ഇ​തു വ്യാ​പ​ക​മാ​യി ശിപാ​ർ​ശ ചെ​യ്യു​ന്ന​തി​നു മു​ൻ​പ് കൂ​ടു​ത​ൽ പ​ഠ​ന​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ചൂണ്ടിക്കാണിക്കുന്നു.

ആറാം ​ഇ​ന്ദ്രി​യ​ത്തെ എ​ങ്ങ​നെ നി​ർ​വ​ചി​ക്ക​ണം എ​ന്ന​തി​ൽ ശാ​സ്ത്ര​ജ്ഞ​ർ​ക്കി​ട​യി​ൽ ഇ​പ്പോ​ഴും അഭിപ്രായവ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇ​ത് ഒ​രൊ​റ്റ ഇ​ന്ദ്രി​യ​മ​ല്ല, മ​റി​ച്ച് ശ​രീ​ര​ത്തിന്‍റെ ആ​ന്ത​രി​കാ​വ​സ്ഥ നി​രീ​ക്ഷി​ക്കാ​ൻ ഒ​ന്നി​ച്ചു പ്ര​വ​ർ​ത്തി​ക്കു​ന്ന പ​ല പ്ര​ക്രി​യ​ക​ളു​ടെ കൂടിച്ചേരലാണെന്നാണ് ചി​ലരുടെ അ​ഭി​പ്രാ​യം. എ​ന്താ​യാ​ലും, ​ആ​റാം ഇ​ന്ദ്രി​യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ഴ​ത്തി​ലു​ള്ള പ​ഠ​ന​ങ്ങ​ൾ ഭാ​വി​യി​ൽ മാ​ന​സി​ക​രോ​ഗനി​ർണ​യ​ത്തി​ലും ചി​കി​ത്സ​യി​ലും വ​ലി​യൊ​രു വി​പ്ല​വ​ത്തിനു വ​ഴി​യൊ​രു​ക്കു​മെ​ന്നു​റ​പ്പാ​ണ്. പു​റം​ലോ​ക​ത്തെ മ​ന​സി​ലാ​ക്കു​ന്ന​തു​പോ​ലെ ത​ന്നെ പ്ര​ധാ​ന​മാ​ണ് ന​മ്മു​ടെ ശ​രീ​ര​ത്തി​നു​ള്ളി​ലെ സി​ഗ്ന​ലു​ക​ൾ​ക്കു കാ​തോ​ർ​ക്കു​ന്ന​തെന്നും ശാസ്ത്രലോകം.

Latest News

Corehub Up